ധാരാണാ പത്രം കൈമാറി
ശുചിത്വ മിഷന്റെ സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ഗവ. പോളിടെക്‌നിക്ക് കോളേജ് എന്‍. എസ്. എസ് യൂണിറ്റ് തോണിച്ചാല്‍ ഇരുമ്പുപാലത്തിനു സമീപം നിര്‍മിച്ച സ്‌നേഹാരാമത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട ധാരണ പത്രം എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബുദീന്‍ ആയത്ത് എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജ്യോതിസ് പോളിന് കൈമാറി. സ്‌നേഹാരമത്തിന്റെ പരിപാലനം എന്‍. എസ്. എസ് യൂണിറ്റും സൗകര്യ വികസനവും പ്രചാരണവും പഞ്ചായത്തും ഏറ്റെടുക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഇടങ്ങള്‍ വിശ്രമയിടങ്ങളാക്കുന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വിദ്യാര്‍ഥികള്‍ പാഴ് വസ്തുക്കള്‍ കൊണ്ട് സ്‌നേഹാരാമം നിര്‍മ്മിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍