ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; എക്‌സൈസ് വകുപ്പ് 121 കേസ് രജിസ്റ്റര്‍ ചെയ്തു
കല്‍പ്പറ്റ: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 14.08.2024 മുതല്‍ 20.09.2024 വരെ നടത്തിയ പ്രത്യേക എന്‍ഫോഴ്‌സ് മെന്റ് പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് വകുപ്പ് വയനാട് ജില്ലയില്‍ 553 റെയിഡുകളിലും , മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ 53 കമ്പെയ്ന്‍ഡ് റെയ്ഡു കളിലുമായി ,15456 വാഹനങ്ങള്‍ പരിശോധന നടത്തിയിട്ടുള്ളതും 69 അബ് കാരി കേസുകളില്‍ 62 പ്രതികളെയും 52 എന്‍.ഡി.പി.എസ് കേസുകളില്‍ 59 പ്രതികളെയും അറസ്റ്റ് ചെയ്ത് തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു. കൂടാതെ 291 കോട്പ കേസുകള്‍ കണ്ടെടുത്തിട്ടുള്ളതും 58,200 രൂപ പിഴയായി ഈടാക്കിയിട്ടുള്ളതുമാണ്. ഈ കാലയളവില്‍ 9.220 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍,14.500 ലിറ്റര്‍ ചാരായം, 271.005 ലിറ്റര്‍ വിദേശ മദ്യം,95 ലിറ്റര്‍ കള്ള്, 242 ലിറ്റര്‍ വാഷ്,3.840 ലിറ്റര്‍ അന്യസംസ്ഥാന വിദേശ മദ്യം, 6.500 കിലോഗ്രാം കഞ്ചാവ്, 2.5 ഗ്രാം ഹാഷിഷ് ഓയില്‍ , 0.570 ഗ്രാം എംഡി.എം. എ , 64.815 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവ കണ്ടെടുത്തി.
438 തവണ കള്ളുഷാപ്പുകളിലും 37 തവണ ബാര്‍ ഹോട്ടലുകളിലും 5 തവണ ബിവറേജസ് ഔട്ട് ലെറ്റുകളിലും പരിശോധന നടത്തിയിട്ടുള്ളതാണ്.ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ അദ്ധ്യാപകര്‍ക്കും വിദ്ധ്യാര്‍ത്ഥികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി 84 ബോധവല്‍ക്കരണ പരിപാടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ക്വിസ് പ്രോഗ്രാമുകളും നടത്തിയിട്ടുണ്ട് .10 ജന ജാഗ്രത സമിതികളും 20 സ്‌കൂള്‍ ജാഗ്രത സമിതികളും ചേര്‍ന്നിട്ടുണ്ട് .കൂടാതെ 360 കോളനികളില്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
6ko2rg