ചുരത്തില്‍ ലോറി ഡ്രൈവറെ ആക്രമിച്ച സംഭവം;3 പേര്‍ അറസ്റ്റില്‍
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വെച്ച് ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡ്രൈവറുടെ മൊഴി പ്രകാരം 8 പേര്‍ക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. ഇതില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. കട്ടിപ്പാറ സ്വദേശികളായ ഉബൈദ്, മുഹമ്മദ് ഷാദില്‍, മീനങ്ങാടി സ്വദേശി സഞ്ജീത് അഫ്താബ്, എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം അര്‍ധ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ലോറി തെറ്റായ ദിശയില്‍ കാറിന് മുന്നിലേക്ക് കയറി വന്നു എന്നാരോപിച്ച് ലോറി ഡ്രൈവര്‍ ബാലുശ്ശേരി ചേളന്നൂര്‍ സ്വദേശിയായ സോനുവിനെ യുവാക്കള്‍ അസഭ്യം പറയുകയും തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
pb0yl8