കോ ഓര്‍ഡിനേറ്റര്‍ നിയമനം: ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം: മഹിളാകോണ്‍ഗ്രസ്

കല്‍പ്പറ്റ: ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മഹിളാകോണ്‍ഗ്രസ് വയനാട് ജില്ലാകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രിക്കും സംസ്ഥാന കുടുംബശ്രീ മിഷന്‍ അധികൃതര്‍ക്കും നിവേദനം നല്‍കിയതായും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, വൈസ് പ്രസിഡന്റ് മേഴ്‌സി സാബു, ജില്ലാ സെക്രട്ടറി ഒ ജെ ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ആയിഷ പള്ളിയാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ജില്ലാതലത്തിലും തദ്ദേശസ്ഥാപനതലത്തിലുമാണ് ഒന്നുവീതം ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നത്. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തിന് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളില്‍ ബിരുദാനന്തരബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും 40 വയസില്‍ താഴെ പ്രായവുമുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അതുകൊണ്ട് തന്നെ തദ്ദേശസ്ഥാപനതലത്തില്‍ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും 40 വയസില്‍ താഴെ പ്രായമുള്ള ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കാണ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ കഴിയുക. വര്‍ഷങ്ങളായി ഹരിതകര്‍മസേനയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തിനു പരിഗണിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തനപരിചയവും 40 വയസിനു മുകളില്‍ പ്രായമുള്ള ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് കോ ഓര്‍ഡിനേറ്റര്‍ നിയമനം നല്‍കണമെന്നാണ് മന്ത്രിക്കും മറ്റും നല്‍കിയ അപേക്ഷയിലെ ആവശ്യമെന്ന് നേതാക്കള്‍ പറഞ്ഞു.
ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് നിയമനം നല്‍കിയശേഷമുള്ള ഒഴിവുകളില്‍ കുടുംബശ്രീ അംഗങ്ങളെ പരിഗണിക്കാവുന്നതാണെന്നും അവര്‍ വ്യക്തമാക്കി. 2018ല്‍ ആരംഭിച്ചതാണ് ഹരിതകര്‍മസേന പ്രോജക്ട്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലുള്ള വീടുകളില്‍നിന്നു ജൈവ, അജൈവ മാലിന്യം വേര്‍തിരിച്ച ശേഖരിക്കുന്നതും ക്യുആര്‍ കോഡ് പതിച്ച് യൂസര്‍ ഫീസ് കളക്ഷന്‍ എടുക്കുന്നതും ബോധവത്കരണം നടത്തുന്നതും ഹരിതകര്‍മസേനാംഗങ്ങളാണ്. പ്രോത്സാഹനമെന്ന നിലയില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം ഇവരില്‍പ്പെട്ടവര്‍ക്കാണ് നല്‍കേണ്ടത്. ഉയര്‍ന്ന വിദ്യാഭ്യാസമല്ല, ഫീല്‍ഡുതല പ്രവര്‍ത്തനവും അനുഭവസമ്പത്തുമാണ് കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ യോഗ്യതയായി കാണേണ്ടത്. ഐ സി ഡി എസ് പ്രോജക്ടില്‍ നിയമനത്തിനു പത്താം ക്ലാസ് യോഗ്യതയും പത്തുവര്‍ഷം പ്രവര്‍ത്തിപരിചയവും 50 വയസില്‍ താഴെ പ്രായവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എന്നിരിക്കേ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ഹരിതകര്‍മസേനാംഗങ്ങളോട് സര്‍ക്കാര്‍ കാട്ടുന്നത് ചിറ്റമ്മ നയമാണ്. ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ മെന്റര്‍മാരെ നിയമിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജെ എച്ച് ഐ റാങ്കിലുള്ളവരെ പരിഗണിച്ചും നിയമനങ്ങള്‍ നടത്തി. ഇതെല്ലാം പാളുകയാണുണ്ടായത്. ഐസിഡിഎസ് പ്രോജക്ടിലേക്കുള്ള അതേ പരിഗണന കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍