മദീനയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം സ്വദേശി നി മരിച്ചു.

മാനന്തവാടി: മദീനയില്‍ നിന്നും മക്കയിലേക്ക് ഉംറക്ക് പോകവേ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം സ്വദേശിനി മരിച്ചു. കാട്ടിക്കുളം വെളളാംരംകുന്ന് കുന്നപ്പള്ളി മൊയ്തീന്‍ ഹാജിയുടെ ഭാര്യ ഖദീജ (50) ആണ് മരിച്ചത്. മുന്ന് മാസം മുമ്പ് മകള്‍ ഷാഹിനയുടെ അടുത്ത് പോയ ഇവര്‍ കഴിഞ്ഞ ബുധനാഴ്ച മകളും ഭര്‍ത്താവ് ബഷീര്‍ മക്കളായ മുഹമ്മദ് മുസ് ഹബ് എന്നിവര്‍ക്കൊപ്പം മക്കയിലേക്ക് കാറില്‍ യാത്ര ചെയ്യവേ പുറകേ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ ഖദീജ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ച മരിക്കുകയായിരുന്നു. മയ്യത്ത് മദീനയില്‍ വ്യാഴാഴ്ച ഖബറടക്കി. മറ്റു മക്കള്‍ അനീസ് ബാബു, ഷാക്കിറ, മുബീന, റാഷിദ് മരു.ഷാജി ത, അഷറഫ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍