ഒരേ ദിശയില്‍ പോകുകയായിരുന്ന നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു ;ഒരാള്‍ക്ക് പരുക്ക്

മാനന്തവാടി - കല്‍പ്പറ്റ റൂട്ടില്‍ കെല്ലൂരിലാണ് മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന നാല് വാഹനങ്ങങ്ങള്‍ ഒന്നിനു പുറകെ ഒന്നൊന്നായി കൂട്ടിയിടിച്ചത്ഏറ്റവും മുന്നില്‍ പോകുകയായിരുന്ന കാറിന് പിന്നില്‍ പിക് അപ്പ് ജീപ്പും അതിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സി ജന്റം ബസ്സും, ബസ്സിന് പിന്നില്‍ സ്‌ക്കൂട്ടറും വന്നിടിക്കുകയായിരുന്നു.തലയ്ക്ക് പരുക്കേറ്റ സ്‌ക്കൂട്ടര്‍ യാത്രികന്‍ അഞ്ചുകുന്ന് സ്വദേശി ശശിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ലെന്നാണ് പ്രാഥമിക വിവരം.ഏറ്റവും മുന്നിലുണ്ടായിരുന്ന കാര്‍ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ക്കൊന്നും പരുക്കേറ്റിട്ടില്ല. എന്നാല്‍ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍