ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്

മാനന്തവാടി കണിയാരം റോഡില്‍ സെന്റ് ജോസഫ് ടി ടി ഐ ക്ക് മുന്‍വശത്തായ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കണിയാരം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്‍ (63) നെ പരുക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് സൂചന. ബൈക്ക് യാത്രികനായ കുറ്റിമൂല സ്വദേശി നിധിന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്ന ഇവിടെ സ്‌ക്കൂള്‍ സമയത്തെങ്കിലും ട്രാഫിക് പോലീസ് സാന്നിധ്യം ഏര്‍പ്പെടുത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍