ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
എടവക: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വാളാട് പുത്തൂര്‍ നരിക്കുണ്ട് വാഴംപ്ലാക്കുടി പരേതനായ ജോര്‍ജ്ജിന്റെയും മേരിയുടെയും മകന്‍ ബിനു (45) ആണ് മരണപ്പെട്ടത്.എടവക മൂളിത്തോട് വെച്ച് ബിനു സഞ്ചരിച്ച ബൈക്കും പിക്ക് അപ്പ് ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കുപറ്റിയ ബിനുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: പ്രവീണ. മക്കള്‍: അലന്‍, അജിന്‍.സഹോദരങ്ങള്‍: ബേബി, ടോമി, റോയി, ബിനോയി, ജെസ്സി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
mc7xc6
rhsbns