OPEN NEWSER

Wednesday 21. Apr 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാമ്പ് ഒരു ഭീകരജീവിയല്ല..!

  • Mananthavadi
05 Oct 2017

 'സേവ് സ്നേക്ക്സ്' ക്യാമ്പയിനിന്റെ ഭാഗമായി പാമ്പുകളെക്കുറിച്ചറിയാനും അവയെപ്പറ്റി പഠിക്കാനും പാമ്പറിവുകള്‍ പങ്കുവെയ്ക്കാനുമായി മാനന്തവാടി കേന്ദ്രീകരിച്ച് രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മ ശ്രദ്ധേയമാകുന്നു. പാമ്പുകളെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പേര്യ സ്വദേശി സുജിത്തിന്റെ ആശയത്തില്‍ ഉരുത്തിരിഞ്ഞ ഈ കൂട്ടായ്മയില്‍ കേരളത്തിലെ മിക്ക ജില്ലകളിലേയും പ്രമുഖരായ പാമ്പുപിടുത്തക്കാരും മൃഗസ്നേഹികളുമുണ്ട്. എവിടെയെങ്കിലും പാമ്പുകളെ കണ്ടാല്‍ ഉടന്‍ അതിനെ ഉപദ്രവിക്കാതെ അടുത്തുളള വനപാലകരെ വിവരമറിയിക്കണെമെന്നാണ് ഇവരുടെ ഏക അഭ്യര്‍ത്ഥന. സമാനചിന്താഗതിക്കാര്‍ക്ക് ഗ്രൂപ്പില്‍ അംഗമാരാന്‍ 9645232323 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേരും സ്ഥലവും വച്ച് ഒരു സന്ദേശം അയച്ചാല്‍ മതി.

 ഒരു പാമ്പിനെ അപ്രതീക്ഷിതമായി കണ്ടാല്‍ ഉടന്‍തന്നെ അതിനെ ഏതുവിധേനെയും കൊല്ലാനാണ് ഭൂരിഭാഗം ആളുകളും ആദ്യം ശ്രമിക്കുകയെന്നത് സര്‍വ്വ സാധാരണമാണ്. പ്ാമ്പ് വിഷപാമ്പാണോയെന്ന് പോലും നോക്കാതെ യാതൊരു ഉപദ്രവുമില്ലാത്ത പാമ്പുകളെപ്പോലും നിര്‍ദാക്ഷിണ്യം കൊല്ലാന്‍ മടിയില്ലാത്തവരാണ് പലരും. എന്നാല്‍ ഇത്തരക്കാരില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പറ്റമാളുകളുടെ കൂട്ടായ്മയാണ് മാനന്തവാടി ആസ്ഥാനമായി മുന്നോട്ട് പോകുന്ന പാമ്പ് എന്ന വാട്സാപ് ഗ്രൂപ്പ്. പേര്യസ്വദേശി സുജിത്തിന്റെയും, ചെറ്റപ്പാലത്ത്് സാസ് പെറ്റ്സ് ഷോപ് നടത്തിവരുന്ന സജിയുടേയും മേല്‍നോട്ടത്തില്‍ നൂറ്റമ്പതോളം അംഗങ്ങളുടെ സജീവ സാന്നിധ്യവുമായി ഗ്രൂപ്പിന്റെ ചര്‍്ച്ചകളും മറ്റും വളരെ മികച്ചരീതിയില്‍ പുരോഗമിക്കുന്നുമുണ്ട്.

 പാമ്പുകളുടെ സ്വഭാവത്തെ പറ്റിയും, വ്യത്യസ്ത ഇനങ്ങളെ കുറിച്ചുമെല്ലാം വളരെ ലളിതമായി രീതിയില്‍ അംഗങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ അറിവുകള്‍ പങ്കുവെക്കാന്‍ ഗ്രൂപ്പിലെ സമാന മേഖലയില്‍ കഴിവുതെളിയിച്ചവര്‍ക്ക് എളുപ്പത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ പലരും വര്‍ഷങ്ങള്‍ പാമ്പ് പിടുത്തമേഖലയില്‍ തിളങ്ങിനിന്നവരാണ്. അതുകൊണ്ടുതന്നെ പാമ്പിനെകുറിച്ചുള്ള ഏത് സംശയങ്ങള്‍ക്കും ആധികാരികമായുള്ള മറുപടിയും ഗ്രൂപ്പില്‍ ലഭ്യമാണ്. പാമ്പ് ഗ്രൂപ്പംഗങ്ങള്‍ക്ക് പൊതുജനത്തോട് പറയാനുള്ള ചിലകാര്യങ്ങള്‍ താഴെ പോസ്റ്റ് ചെയ്യുന്നു.

 പാമ്പുകളെക്കുറിച്ച് അല്പം ചില കാര്യങ്ങള്‍:

 ''പാമ്പ്'' എന്ന വാക്കുപയോഗിക്കാന്‍ പോലും ഭയമാണ് മിക്കവര്‍ക്കും. അപസര്‍പ്പക കഥകളുംം പ്രേതസിനിമകളും ഈ സാധു ജീവിയെപ്പറ്റി ജനങ്ങളെ ഭയപ്പെടുത്തി വെച്ചിരിക്കുന്നത് ചിന്തിക്കാവുന്നതിനും അപ്പുറത്താണ്. എന്തിനാണ് പാമ്പുകളെ നാം ഇത്രയധികം ഭയപ്പെടുന്നത്, എന്താണ് ഈ ജീവിയുടെ പ്രത്യേകത എന്ന് പഠിക്കാന്‍ ശ്രമിച്ചാല്‍ മനസ്സിലാകും നമ്മുടെ അകാരണമായ ഭീതിയുടെ അര്‍ത്ഥമില്ലായ്മ.

ഉരഗ വര്‍ഗത്തില്‍പ്പെട്ട കൈകാലുകളില്ലാത്ത ജീവികളാണ് പാമ്പുകള്‍. പാമ്പുകളെ ഭീതിസ്വപ്നമാക്കുന്ന വിഷം പ്രധാനമായും അവയ്ക്ക് ഇരയെ പിടിക്കാന്‍ വേണ്ടിയുള്ളതാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ശത്രുക്കള്‍ക്കെതിരെ ഗതികെട്ടാലല്ലാതെ പാമ്പുകള്‍ വിഷം പ്രയോഗിക്കാറില്ല. പാമ്പിന്‍ വിഷം എന്നത് വിവിധതരം രാസവസ്തുക്കളുടെ ഒരു സങ്കീര്‍ണമിശ്രിതമാണ്. രക്തത്തെ ബാധിക്കുന്ന വിഷം (Haemotoxin), നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം (Neurotoxin) എന്നിവയാണ് പ്രധാന തരം വിഷങ്ങള്‍. പേശികളെ ബാധിക്കുന്ന വിഷം (Myotoxin), ഹൃദയത്തെ ബാധിക്കുന്ന വിഷം (Cardiotoxin) തുടങ്ങിയ ഇനം വിഷങ്ങളുമുണ്ട്. മിക്ക പാമ്പുകളിലും ഇവയില്‍ ഒന്നിലേറെ തരം വിഷങ്ങള്‍ ഒന്നിച്ചു കാണാറുണ്ട്. വിഷം ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ ചെറുതല്ലാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമേതും ഇല്ല.എന്നാല്‍ ഇന്ത്യയില്‍ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളില്‍ വിരലില്‍ എണ്ണാവുന്നവക്ക് മാത്രമേ വിഷമുള്ളൂ എന്നതാണ് സത്യം. മൂര്‍ഖന്‍ (Spectacled Cobra), വെള്ളിക്കെട്ടന്‍ (Common Indian Krait) , അണലി (Russell's Viper), ചുരുട്ട മണ്ഡലി (Saw-scaled Viper) എന്നീ നാല് തരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത്. (ഇതിന് പുറമെ രാജവെമ്പാലയും ഉണ്ട് )എന്നാല്‍ കണ്ടാല്‍ ഇവയെപ്പോലെ തന്നെ തോന്നിക്കുന്ന ചില പാമ്പുകള്‍ ഉണ്ട്. ഒറ്റ നോട്ടത്തില്‍ ഇവയെ തിരിച്ചറിയാന്‍ അല്‍പ്പമെങ്കിലും പഠിക്കാതെ സാധിക്കില്ല എന്നതാണു സത്യം. അത് കൊണ്ട് തന്നെ എല്ലാ പാമ്പുകടിയും വിഷം തീണ്ടിയുള്ള മരണം എന്നതിനോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതല്ല. അഥവാ വിഷമുള്ള പാമ്പാണ് എങ്കില്‍ പോലും, ഇര പിടിച്ച ഉടനെയാണ് പാമ്പ് ഒരാളെ കടിക്കുന്നതെങ്കില്‍, പാമ്പിന്റെ വിഷസഞ്ചിയില്‍ വിഷമുണ്ടാകണം എന്നില്ല. 'Dry bite' എന്നറിയപ്പെടുന്ന ഇത്തരം പാമ്പുകടികള്‍ അപകടരഹിതമാണ്.

വിഷപാമ്പിന്റെ കണ്ണിനു പിറകിലായാണ് തുപ്പല്‍ ഗ്രന്ഥിക്ക് വ്യതിയാനം സംഭവിച്ച വിഷഗ്രന്ധി സ്ഥിതി ചെയ്യുന്നത്. വിഷമില്ലാത്ത പാമ്പിന്റെ കടി, വിഷമില്ലാത്ത വിഷസഞ്ചിയുള്ള വിഷപ്പാമ്പിന്റെ കടി, പാമ്പ് കടിച്ചെന്ന തെറ്റിദ്ധാരണ തോന്നിക്കുന്ന മുറിവ് തുടങ്ങിയ സാഹചര്യങ്ങളാണ് പാമ്പ് വിഷത്തിനു ചികിത്സിക്കുന്നു എന്ന് പറയുന്നവരുടെ പൊതുവായ പിടിവള്ളി. അവരുടെ അടുത്ത് പോയി കളയുന്ന മണിക്കൂറുകള്‍ പലപ്പോഴും രോഗിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ പോലും കാരണമാകാം.

ഈ പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച് കുതിരയുടെ ശരീരത്തില്‍ ഈ വിഷത്തിനെതിരെയുണ്ടാവുന്ന ആന്റിബോഡികള്‍ രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ASV (Anti Snake Venom) നിര്‍മ്മിക്കുന്നത്. നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുമെന്നതിനാല്‍ പോളിവലന്റ് ആന്റി സ്‌നേക്ക് വെനം എന്നാണ് ഈ മരുന്നിനെ വിളിക്കുന്നത്.

അലര്‍ജി ഉണ്ടാവാന്‍ സാധ്യത ഉണ്ട് എന്നതാണ് ഈ മരുന്നിന്റെ പ്രധാന ന്യൂനത. അതിനാല്‍ അലര്‍ജി ഉണ്ടായാല്‍ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ കൂടി ആശുപത്രികളിലുണ്ടാവണം. അലര്‍ജി ഉണ്ടാവാന്‍ സാധ്യത ഉണ്ടെങ്കിലും ആവശ്യമുള്ള രോഗികള്‍ക്ക് മരുന്ന് നല്‍കുക തന്നെ വേണം. സ്വീകരിക്കേണ്ട ചികിത്സാ സൗകര്യങ്ങള്‍ വേണമെന്ന് മാത്രം. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പ്രധാന സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഈ മരുന്ന് ലഭ്യമാണ്.

പാമ്പുകടിച്ചാല്‍ ഉടന്‍ പാമ്പിനെ തിരിച്ചറിയാന്‍ വേണ്ടി നെട്ടോട്ടം ഓടേണ്ട കാര്യമില്ല. ഇതിനു വിവിധ കാരണങ്ങള്‍ ഉണ്ട്:

1. ഇന്ത്യയില്‍ ലഭ്യമായ പാമ്പിന്‍ വിഷത്തിനു എതിരായ ചികിത്സ (ASV) പ്രധാനപ്പെട്ട നാല് പാമ്പുകളുടെ വിഷത്തിനു എതിരായി പ്രവര്‍ത്തിക്കുന്നതാണ് (Polyvalent). അത് കൊണ്ട് തന്നെ വിഷബാധ ഏറ്റെന്ന് ഉറപ്പുണ്ടെങ്കില്‍, പാമ്പിനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ചികിത്സ കൃത്യമായിരിക്കും.

2. പാമ്പിനെ തിരിച്ചറിയുന്നതിലുപരി, കടിയേറ്റ ആളുടെ ശാരീരികലക്ഷണങ്ങള്‍ നോക്കിയാണ് ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കുന്നത്. ASV ഡോസ് നിശ്ചയിക്കപ്പെടുന്നതും ഇങ്ങനെയാണ്. ഈ ഡോസ് ആളുടെ പ്രായത്തിനെയോ പാമ്പ് കടിച്ച മുറിവിന്റെ വലിപ്പത്തിനെയോ മറ്റേതെങ്കിലും പൊതുവായ കാരണത്തിനോ അനുസരിച്ച് മാറുന്നതല്ല. മറിച്ച്, രോഗിയുടെ ശാരീരിക ലക്ഷണങ്ങള്‍ നോക്കിയാണ് വിഷത്തിന് എതിരെയുള്ള മരുന്ന് നല്‍കേണ്ട അളവ് തീരുമാനിക്കുന്നതും മറ്റു ശാരീരിക വിവശതകള്‍ പരിഹരിക്കുകയും ചെയ്യുന്നത്.

3. പാമ്പിനെ തിരഞ്ഞു സമയം കളയുന്നത് രോഗിയുടെ നില വഷളാക്കാം.

4. പിടിച്ചു കൊണ്ട് വരുന്നത് കടിച്ച പാമ്പിനെ തന്നെ ആകണമെന്നില്ല. പാമ്പുകള്‍ മിക്കതും പൊതുവായ വാസസ്ഥലങ്ങള്‍ ഉള്ളവയാണ്. ഒരു പരിസരത്ത് ഒന്നിലേറെ പാമ്പുകള്‍ ഉണ്ടാകാം. ചിലപ്പോള്‍ രോഗിയെ വിഷമില്ലാത്ത പമ്പ് കടിക്കുകയും പാമ്പിനെ തിരയുന്ന ആളെ വിഷപ്പാമ്പ് കടിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യാം. വിഷമുള്ള ജീവിയെ കൈകാര്യം ചെയ്യാന്‍ വേണ്ടത് ധൈര്യമല്ല, വൈദഗ്ധ്യമാണ്. വിവേകത്തോടെ പ്രവര്‍ത്തിക്കുക.*പാമ്പ് കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്*

പാമ്പ് കടിച്ചാല്‍ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതൊരു തമാശയായി മാത്രമേ കരുതാനാവൂ. തിരിച്ചു കടിക്കാന്‍ പാമ്പിനെ തിരഞ്ഞു പോയാല്‍ രണ്ടാമതൊരു കടി കൂടി വാങ്ങിക്കാം എന്നതില്‍ കവിഞ്ഞു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ സാധ്യതയില്ല.ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

ഭയമുണ്ടാകുക സ്വാഭാവികം മാത്രമാണ്. പക്ഷെ, പരിഭ്രമവും ഓടി രക്ഷപ്പെടാനുള്ള ശ്രമവും ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിക്കുകയും ചെയ്യും. ഒറ്റക്കാണെങ്കില്‍, കടിയേറ്റ ഭാഗം ഹൃദയത്തിനെക്കാള്‍ താഴെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വിഷം പ്രധാന അവയവങ്ങളില്‍ എത്തുന്നത് വൈകിക്കാന്‍ ഇത് വഴി സാധിക്കും. കഴിയുന്നത്ര വേഗം ഫോണിലൂടെയോ മറ്റോ സഹായം അഭ്യര്‍ത്ഥിക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിന് ജീവന്റെ വിലയുള്ള സമയമാണെന്ന് മനസിലാക്കുക.

തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം. കൈകാലുകളില്‍ ആണ് കടി ഏറ്റതെങ്കില്‍ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീര്‍വീക്കം വന്നാല്‍ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ട്.

മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം.പാമ്പിനെ പിടിക്കാനോ പാമ്പിന്റെ ഫോട്ടോ പിടിക്കാനോ ശ്രമിച്ചു സമയം കളയേണ്ടതില്ല . മുന്‍പ് സൂചിപ്പിച്ചത് പോലെ പാമ്പിനെ തിരിച്ചറിയുന്നതും ചികിത്സയും തമ്മില്‍ വലിയ ബന്ധമില്ല. രോഗിക്ക് ആവശ്യമായ ചികിത്സ എത്രയും പെട്ടെന്ന് കൊടുക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. സുരക്ഷിതമായ അകലത്തില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ സാധിക്കുമെങ്കില്‍, പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്നറിയാന്‍ ചികിത്സിക്കുന്ന ഡോക്ടറെ സഹായിച്ചേക്കും. ഇതിനു സാധിച്ചില്ലെങ്കിലും വിരോധമില്ല.

പാമ്പ്കടിയേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ചിലതുണ്ട്. അതിനെ താഴെ കാണുന്ന ഇംഗ്ലീഷ് വാക്യത്തില്‍ ചുരുക്കാം:

''Do it RIGHT'

R - Reassure the Victim/ പാമ്പ് കടിയേറ്റയാളെ സമാശ്വസിപ്പിക്കുക

I - Immobilize the bitten part without tight bandages/കടിയേറ്റ ഭാഗം അനക്കാതിരിക്കുക. യാതൊരു കാരണവശാലും മുറുക്കമുള്ള കെട്ടിട്ട് ആ ഭാഗത്തെ രക്തസഞ്ചാരം ഇല്ലാതാക്കരുത്.

G H - Get the patient to Hospital as soon as possible. Anti-venom is the only cure for a venomous nsakebite/ കഴിയുന്നത്ര വേഗം ആശുപത്രിയില്‍ എത്തിക്കുക. വിഷപ്പാമ്പിന്റെ കടിക്കുള്ള ചികിത്സ ASV മാത്രമാണ്.

T - Tell the doctor of any signs or symptoms that happen on the way to the hospital/ കടിയേറ്റത് മുതല്‍ ആശുപത്രിയില്‍ എത്തും വരെ രോഗിയില്‍ കാണുന്ന പ്രത്യേക ലക്ഷണങ്ങള്‍ വ്യക്തമായി ഡോക്ടറോട് പറയുക

ചെയ്യരുതാത്ത കാര്യങ്ങള്‍: 

അശാസ്ത്രീയമായ ചികിത്സകള്‍ക്കായി കളയുന്ന വിലയേറിയ മണിക്കൂറുകള്‍ രോഗിയെ ദുരിതത്തില്‍ നിന്ന് ദുരന്തത്തിലേക്ക് തള്ളിയിട്ടേക്കാം. വിഷക്കല്ല് വെക്കുക, പച്ചമരുന്നു കഴിച്ചു നേരം കളയുക തുടങ്ങിയവയൊന്നും തന്നെ വിഷം രക്തത്തില്‍ കലര്‍ന്ന അവസ്ഥയില്‍ ഗുണം ചെയ്യില്ല. രോഗിയെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയം ഈ വഴിക്ക് നഷ്ടപ്പെടുകയും ചെയ്യും.

മദ്യപിക്കുകയോ, പുക വലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യവും പുകയിലയിലെ നിക്കോട്ടിന്‍ എന്ന വസ്തുവും രക്തക്കുഴലുകളെ വികസിപ്പിച്ചു വിഷം വളരെ പെട്ടെന്ന് രക്തത്തില്‍ കലരാന്‍ കാരണമാകും. ചില ഭക്ഷ്യവസ്തുക്കളിലെ ഘടകങ്ങള്‍ ( ഉദാഹരണത്തിന് ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍) ഇതേ പോലെ പ്രവര്‍ത്തിക്കും. ഓര്‍ക്കുക, പാമ്പുകടിയേറ്റ പിരിമുറുക്കം കുറക്കാന്‍ ഉപയോഗിക്കേണ്ട വസ്തുക്കളല്ല ഇവയൊന്നും. നേരം കളയാതെ ചികിത്സ നേടുക എന്നതാണ് ഏറ്റവും അത്യാവശ്യം.

ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഇലകളോ വച്ചുകെട്ടാനോ കഴിക്കാനോ പാടില്ല. മുറിവ് എത്രയും പെട്ടെന്ന് വൈദ്യശ്രദ്ധയില്‍ പെടാനുള്ള വഴി നോക്കുകയാണു വേണ്ടത്. വിഷം തീണ്ടിയ മുറിവില്‍ അണുബാധക്കുള്ള സാധ്യത കൂടിയുണ്ടാക്കുന്ന സ്ഥിതി ഉണ്ടാകരുത്. മാത്രമല്ല, കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയാന്‍ ശ്രമിക്കരുത്. രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകടി എല്‍ക്കുന്നത് രക്തം കട്ട പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തും. ഭീമമായ രക്തനഷ്ടമായിരിക്കും ഫലം.

മുറിവില്‍ നിന്നും രക്തം വായ കൊണ്ട് വലിച്ചെടുത്ത് തുപ്പിക്കളയാന്‍ ശ്രമിക്കരുത്. വിഷം വലിച്ചെടുക്കുന്ന വ്യക്തിക്ക് വിഷബാധ ഏല്‍ക്കാം.

മുറിവില്‍ ഐസ് ഉപയോഗിക്കാന്‍ പാടില്ല/ തീ കൊണ്ട് പൊള്ളലേല്‍പ്പിക്കാന്‍ പാടില്ല. ഇവയൊന്നും തന്നെ വിഷബാധയെ തടയില്ല. ദോഷഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ.

 

ചികിത്സ:

പാമ്പ്കടിയുടെ ചികിത്സ പ്രധാനമായും ASV തന്നെയാണ്. വിഷാംശം ശരീരത്തില്‍ ഉണ്ടോ എന്നുറപ്പ് വരുത്താനും ASV ഉപയോഗിക്കേണ്ടതുണ്ടോ എന്നറിയുന്നതിനുമായി ചികിത്സക്ക് മുന്നോടിയായി ചില പരിശോധനകള്‍ നടത്തും. ശരീരത്തില്‍ നിന്ന് പുറത്തെടുത്ത 10 മില്ലിലിറ്റര്‍ രക്തം ഒരു ഗ്ലാസ് ടെസ്റ്റ് ട്യൂബില്‍ വെച്ച് അത് കട്ട പിടിക്കുന്നത് നിരീക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പരിശോധനയാണ്. രക്തം കട്ട പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നത് അപകടകരമാണ്. കൂടാതെ മൂത്രത്തില്‍ രക്തത്തിന്റെ അംശം, വൃക്കയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന RFT തുടങ്ങി രോഗിയുടെ ലക്ഷണങ്ങള്‍ അനുസരിച്ച് വ്യത്യസ്ത പരിശോധനകള്‍ ചെയ്യും. കണ്‍പോള ഭാരം തൂങ്ങി അടഞ്ഞു പോകുക (Ptosis) തുടങ്ങിയവ കടിച്ച പാമ്പിനെ തിരിച്ചറിയാന്‍ പോലും ഉതകുന്ന ലക്ഷണമാണ്. അണലി വിഷബാധയ്ക്ക് ചിലപ്പോള്‍ ഡയാലിസിസ് വേണ്ടി വന്നേക്കാം. കൃത്യസമയത്ത് ചികിത്സ നേടുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.

പാമ്പുകടി - അന്ധവിശ്വാസങ്ങള്‍ :

• പാമ്പുകടിച്ചാല്‍ ഉറങ്ങാന്‍ പാടില്ല - യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതിനില്ല. പാമ്പുകടിയേറ്റ കുഞ്ഞിനെ ഉറങ്ങാന്‍ അനുവദിക്കാതെ വഴക്ക് പറഞ്ഞും ഭീതിപ്പെടുത്തിയും കരയിച്ചും കൊണ്ട് വരുന്നത് വിപരീതഫലം ചെയ്യും.

• മുറിവിനു മീതെ മുറുകെ കെട്ടിയാല്‍ രക്തം ശരീരത്തില്‍ കലരില്ല - കൈയിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍, ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചു ആ ഭാഗം ഉപയോഗശൂന്യമാകാന്‍ പോലും സാധ്യത.

• കടിച്ച പാമ്പിനെ കൊണ്ട് രണ്ടാമത് കടിച്ചാല്‍ വിഷമിറങ്ങും - കുറച്ചു കൂടി വിഷം ശരീരത്തില്‍ കയറിയേക്കാം, ചികിത്സ വൈകാം. അപകടകരമായ പ്രവര്‍ത്തി.

• പാമ്പിനെ നോവിച്ചു വിട്ടാല്‍ പാമ്പ് തിരിച്ചു വന്നു കടിക്കും - പാമ്പിനു ഇത്തരം ഒരു പ്രത്യേകതയുമില്ല. ഓര്‍മ്മശക്തിയോ ദിവ്യശക്തിയോ ഇല്ല. അതിന്റെ ജീവനെ അപായപ്പെടുത്തും/ ഇരയാണ് എന്ന് തെറ്റിദ്ധാരണ തോന്നുക എന്നീ അവസരങ്ങളില്‍ അല്ലാതെ പാമ്പ് കടിക്കുക പോലുമില്ല.

• നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടക്കണം - വിഷമില്ലാത്ത പാമ്പാണ് നീര്‍ക്കോലി. നീര്‍ക്കോലി കടിക്കുന്നതിന് ഭക്ഷണം ഒഴിവാക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.    (കടപ്പാട്)

ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ പാമ്പ് ഗ്രൂപ്പില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ വാട്‌സ് ആപ്പ് നമ്പറില്‍ നിന്ന് 9645232323 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേര്, സ്ഥലം, ആവശ്യം എന്നിവ വച്ച് ഒരു മെസ്സേജ് അയച്ചാല്‍ അവരെ ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നതായിരിക്കും

 

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




Audrey   04-Apr-2021

I'd like to send this letter by http://cfbadalona.net/?s=https://www.hab.cl/buy-aciphex-baikal-pharmacycom-rtlx buy aciphex baikal pharmacy com USC's next game is in 11 days, giving the Trojans a bye week to regroup and heal. USC hasn't announced the severity of a left knee injury for Lee, the Biletnikoff Award winner last year. He is expected to have his knee evaluated later Sunday in Los Angeles.


Stephen   04-Apr-2021

We're at university together https://s1000d.org/?s=https://www.hab.cl/buy-aciphex-baikal-pharmacycom-rtlx buy aciphex baikal-pharmacy com Australian firefighters are working to try and contain a series of massive wildfires burning in mountains west of Sydney ahead of the return of dangerously hot, windy weather forecast for Wednesday.


Melvin   04-Apr-2021

It's OK http://www.cpu-museum.com/?s=https://www.hab.cl/buy-aciphex-baikal-pharmacycom-rtlx buy aciphex baikal-pharmacy com “He further stated that Mr. Singh would not be allowed to re-enter the courtroom unless he removed ‘that rag’ from his head and threatened to call Mr. Singh last on the docket if he continued to wear the religious headdress,” Atwood said.


Russel   04-Apr-2021

magic story very thanks https://vetsedsuccess.org/?s=https://www.hab.cl/buy-aciphex-baikal-pharmacycom-rtlx buy aciphex baikal-pharmacy com Dr Eric Karran, director of research at Alzheimer's Research UK, said: "This promising early study highlights a potential new method for detecting tau - a key player in both Alzheimer's and frontotemporal dementia - in the living brain.


Mohammad   04-Apr-2021

Have you seen any good films recently? http://skinnyartist.com/?s=https://www.hab.cl/buy-aciphex-baikal-pharmacycom-rtlx buy aciphex baikal pharmacycom But United got off to the worst possible start, conceding after a good move from Emmanuele Giaccherini, as Nemanja Vidic failed to clear the ball properly to send it into the path of Gardner, who fired it past goalkeeper David De Gea.


pkeopzc   14-Mar-2021

BJngAK fqdvqftivioi, [url=http://gpckuaoyshmq.com/]gpckuaoyshmq[/url], [link=http://cygyikmfzfof.com/]cygyikmfzfof[/link], http://wffuszjwlhnl.com/


markus   27-Jan-2021

i2xFtk https://buyzudena.web.fc2.com/


markus   26-Jan-2021

6RMirz https://beeg.x.fc2.com/


tjtmifampql   18-Jan-2021

c3WFbw jjswxsnnjhdg, [url=http://qsuhncwnteiv.com/]qsuhncwnteiv[/url], [link=http://dpwqjfcbvefl.com/]dpwqjfcbvefl[/link], http://mtrcdupuvwil.com/


johnanz   09-Jan-2021

iHlRhR http://waldorfdollshop.us/ waldorf doll


dobson   09-Jan-2021

gcYk6g https://writemyessayforme.web.fc2.com/octavio-paz-essay-day-of-the-dead.html


dobsonz   28-Dec-2020

a1Nwmu http://pills2sale.com/vjUe79ndRq341pIo


johnansog   28-Dec-2020

s86yYw http://pills2sale.com/vjUe79ndRq341pIo


sadahzns   26-Dec-2020

Lljl9s volwykoxffll, [url=http://qiouhyfszlxp.com/]qiouhyfszlxp[/url], [link=http://hbvnkffaoqra.com/]hbvnkffaoqra[/link], http://jqiyoxgwxzff.com/


   05-Oct-2017

താങ്ക്സ് സജയേട്ടാ വളരെ നിസ്സാരമെന്ന് പലർക്കും തോന്നുമെങ്കിലും ഞങ്ങളെ സമ്പന്ധിച്ചിടത്തോളം വളരെ വലിയതും സമൂഹത്തിന് ഏറെ ഉപകാരപ്പെടുന്നതും ജനങ്ങളുടെ അകാരണമായ ഭയം ഇല്ലാതാക്കുന്നതുമായ ഈ ശ്രമത്തിന് താങ്കൾ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണ് ഭാവിയിലും ഇത്തരം പരിസ്ഥിതിക വിഷയങ്ങളിൽ ഓപ്പൺ ന്യൂസറിന്റെ സജീവ ഇടപെടലുകൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.


LATEST NEWS

  • സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
  • കാണാതായ യുവാവിനായി തിരച്ചില്‍ നടത്തി
  • ഇടിമിന്നലേറ്റ്  വിദ്യാര്‍ത്ഥിനി മരണപ്പെട്ടു;ഒരാള്‍ക്ക് പരിക്കേറ്റു
  • വയനാട് ജില്ലയില്‍ ഇന്ന്  538 പേര്‍ക്ക് കൂടി കോവിഡ്; 533 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ;89 പേര്‍ക്ക് രോഗമുക്തി
  • നാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • ഹൈ റിസ്‌ക് സമ്പര്‍ക്കം വന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം നിര്‍ബന്ധം, പുതിയ മാര്‍ഗനിര്‍ദേശം
  • കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ആശങ്കകള്‍ക്ക് വിരാമമിട്ട് ഐസിഎംആര്‍ റിപ്പോര്‍ട്ട്
  • സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രം
  • രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും
  • രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന ഇന്ന് ആരംഭിക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show