OPEN NEWSER

Wednesday 05. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബീച്ചനഹള്ളി അണക്കെട്ട്: നീരൊഴുക്കിവിടുന്നത് തുടരും

  • Kalpetta
18 Jul 2024

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മഴശക്തമായതിനെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ ബീച്ചിനഹള്ളി കബനി അണക്കെട്ടില്‍ നിന്നുള്ള ജല ബഹിര്‍ഗമനം തുടരുന്നതായി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.അണക്കെട്ടില്‍ 2284 അടിയാണ് സംഭരണശേഷി. 2281.76 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉയര്‍ന്നത്. 19.52 ടി.എം.സി വെള്ളം സംഭരിക്കാന്‍ ശേഷിയുളള അണക്കെട്ടില്‍ 18.09 ടി.എം.സി ജലമാണ് പ്രധാന വൃഷ്ടി പ്രദേശമായ വയനാട്ടില്‍ നിന്നും ഒഴുകിയെത്തിയത്. സെക്കന്‍ഡില്‍ 42829 ക്യൂബിക് വെള്ളം അണക്കെട്ടില്‍ എത്താന്‍ തുടങ്ങിയതോടെ അണക്കെട്ടില്‍ നിന്നുള്ള ബഹിര്‍ഗമനം സെക്കന്‍ഡില്‍ 46783 ക്യൂബിക്കായാണ് ഉയര്‍ത്തിയത്. വയനാട് ജില്ലയില്‍ മഴ കനത്തത് മുതല്‍ ബീച്ചിനഹള്ളി കബനി അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നു വിടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2270 അടി വെളളമായിരുന്നു കബനി അണക്കെട്ടില്‍ ഈ ദിവസമുളള സംഭരണം. ബാണാസുരസാഗറില്‍ 768.55 മീറ്ററാണ് വ്യാഴാച വൈകീട്ട് വരെയുള്ള ജലസംഭരണം. 775.60 മീറ്ററാണ് പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അഞ്ചു കുന്നിലെ ഭക്ഷ്യവിഷബാധ: ചികിത്സ തേടിയവരുടെ എണ്ണം 40 കഴിഞ്ഞു
  • മണിയങ്കോട് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; വയനാട് ജില്ലാതല എന്യൂമറേഷന്‍ ഫോം വിതരണോദ്ഘാടനം നടത്തി
  • പടിഞ്ഞാറത്തറയിലെ എബിസി സെന്റര്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി യോഗം
  • പോലീസ് മോട്ടോര്‍ വാഹന വകുപ്പുകളുടെ നീക്കങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചോര്‍ത്തി നല്‍കി ഗ്രൂപ്പ് അഡ്മിന്‍ പിടിയില്‍
  • ഭക്ഷ്യവിഷബാധ; 10 പേര്‍ ചികിത്സ തേടി
  • വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
  • മീനങ്ങാടിയില്‍ എക്‌സൈസിന്റെ വന്‍ കുഴല്‍പ്പണ വേട്ട;ഒന്നരക്കോടിയോളം രൂപ പിടികൂടി
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show