മിന്നുമണി ഇന്ത്യന്‍ ക്യാപ്റ്റന്‍ സജന സജീവനും ടീമില്‍

മാനന്തവാടി: ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ എ വനിതാ ടീമിനെ വയനാട്ടുകാരി മിന്നു മണി നയിക്കും. മറ്റൊരു വയനാട്ടുകാരി ഓള്‍റൗണ്ടര്‍ സജന സജീവനും ടീമിലിടം നേടി. മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഒരു ചതുര്‍ദിന മത്സരവുമാണ് ഇന്ത്യ എ ടീമും ഓസ്ട്രേലിയ എ ടീമുമായി കളിക്കുക. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ആണ് ടൂര്‍ണമെന്റ് നടക്കുന്നത്. ടീമിലിടം നേടിയ രണ്ടുമലയാളികളും വയനാട്ടുകാരാണ്. 42-ാം വാര്‍ഷികം ആഘോഷിക്കുന്ന വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അഭിമാന നേട്ടമാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍