മഡ് ഫെസ്റ്റ് സീസണ്‍ 2; ആവേശം നിറച്ച് വകുപ്പുകളുടെയും ടൂറിസം സംഘടനകളുടെയും മത്സരങ്ങള്‍

കാക്കവയല്‍: മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മഡ് ഫെസ്റ്റില്‍ മഡ് ഫുട് ബോള്‍ മത്സരത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ടൂറിസം സംഘടനകളും ഏറ്റുമുട്ടി. മത്സരത്തില്‍ ടൂറിസം സംഘടനയായ വൈത്തിരി വില്ലേജ് റിസോര്‍ട്ട് ഒന്നാം സ്ഥാനവും കുടുംബശ്രീ ജില്ലാ മിഷന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാക്കവയല്‍ വേദിയില്‍ നടന്ന മഡ് ഫുട്ബോള്‍ മത്സരത്തില്‍ജില്ലയിലെ 12 ഓളം വകുപ്പുകള്‍ പങ്കെടുത്തു. മത്സരങ്ങളില്‍ വിജയിച്ച ടീമുകള്‍ക്ക് ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലി സമ്മാനദാനം നല്‍കി.
സമാപന പരിപാടിയില്‍ ഡിടിപിസി സെക്രട്ടറി കെ.ജി അജേഷ്, മാനേജര്‍മാരായ പ്രവീണ്‍ പി.പി, രതീഷ് ബാബു, പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ആയ ശ്രീ ലൂക്ക ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ജൂലൈ 13, 14 തിയതികളിലായി ജില്ലാ തല മഡ് ഫുട്ബോള്‍, മഡ് കബടി, മഡ് വടം വലി, മഡ് പഞ്ച ഗുസ്തി മത്സരങ്ങളും കാക്കവയല്‍ വേദിയില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍