പ്രവാസി വയനാട് യുഎഇ പുതിയ കമ്മറ്റി നിലവില്‍വന്നു

യുഎഇ: പ്രവാസി വയനാട് യുഎഇയുടെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസാദ് ജോണ്‍ (ചെയര്‍മാന്‍), റിയാസ് എം.കെ (ജനറല്‍ കണ്‍വീനര്‍), സാജന്‍ വര്‍ഗ്ഗീസ് (ട്രഷറര്‍ ) എന്നിവരാണ് ഈ വര്‍ഷത്തെ സാരഥികള്‍ . കൂടാതെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ഡോ.സുനില്‍ പായിക്കാടനും തിരഞ്ഞെടുക്കപ്പെട്ടു.യു.എ.ഇ യില്‍ വിവിധ എമിറേറ്റുകളിലായി 8 ചാപ്റ്ററുകളുമായി മുന്നോട്ടു പോകുന്ന സംഘടനയില്‍ നിലവില്‍ രണ്ടായിരത്തോളം അംഗങ്ങളുണ്ട്.