നാലുവയസുകാരന്‍ ഓട്ടോതട്ടി മരിച്ചു

തരിയോട് പത്താം മൈല്‍ കാപ്പുംകുന്ന് കോളനിയിലെ ബാലന്‍-ഹരിത ദമ്പതികളുടെ മകന്‍ ശ്രീഹരി(4) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പത്താം മൈല്‍ റേഷന്‍ കടയ്ക്ക് മുന്‍വശം വെച്ചാണ് കുട്ടിയെ ഓട്ടോറിക്ഷ തട്ടിയത്.തുടര്‍ന്ന് ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.മൃതദേഹം ജില്ലാശുപത്രിയില്‍ നാളെ (ഒക്ടോബര്‍ 1) പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.വൈശാഖ് ഏക സഹോദരനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍