ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു
മാനന്തവാടി: മാനന്തവാടി നഗരസഭ വിവിധ പദ്ധതികളുടെ ഭാഗമായി ഭിന്നശേഷി ക്കാര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍ വിതരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി .കെ രത്‌നവല്ലി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.വി.എസ് മൂസ, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, വി.ഡി അരുണ്‍കുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അപ്‌സര ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍