കുറിച്ചിപ്പറ്റയിലെ കാട്ടാനയുടെ ആക്രമണം; യോഗം ചേര്‍ന്നു.
പുല്‍പ്പള്ളി: കുറിച്ചിപ്പറ്റയിലെ കാട്ടാനയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും യോഗം ചേര്‍ന്നു. ആന തകര്‍ത്ത കടയുടെ ഉടമയായ ഷൈലേഷിന് അടിയന്തിര സഹായമായി ബുധനാഴ്ചയ്ക്കുള്ള 25000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. പഞ്ചായത്ത് അധികൃതര്‍ നടത്തുന്ന പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന വാല്യുവേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി തുക നല്‍കും. കാട്ടാന ശല്യം രൂക്ഷമായ ഈ മേഖലയില്‍ രാത്രികാല പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചു. വനാതിര്‍ത്തിയിലെ ഇടിഞ്ഞുകിടക്കുന്ന കിടങ്ങുകള്‍ നന്നാക്കുമെന്നും വൈദ്യുതി വേലികള്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുറിച്യാട് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ഡി. രതീഷ്, ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ.പി. അബ്ദുള്‍ ഗഫൂര്‍, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, ഗ്രാമപ്പഞ്ചായത്തംഗം ഉഷ സത്യന്‍, പുല്പള്ളി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, ബെന്നി എള്ളുങ്കല്‍, പി.കെ. സുകുമാരന്‍, കെ.എം. ദിലീപ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍