നിര്‍ത്തിയിട്ട കാറില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ചു ; കാര്‍ യാത്രികര്‍ പുറത്തായതിനാല്‍ അപകടമൊഴിവായി

കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് നിര്‍ത്തിയിട്ട കാറിലിടിച്ചത്. കാറിലുണ്ടായിരുന്ന കല്‍പ്പറ്റ സ്വദേശികള്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയത് കൊണ്ട് ഭാഗ്യവശാല്‍ അപകടം ഒഴിവാകുകയാരുന്നു. കാറിലുണ്ടായിരുന്നവരും കല്‍പ്പറ്റ ഭാഗത്തേക്ക് വരുന്നവരായിരുന്നു. ചുണ്ടേലിന് സമീപം ഒമ്പതേ കാലോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍വശം തകര്‍ന്നു. ചുരത്തിലുണ്ടായിരുന്ന ട്രാഫിക് തടസ്സം മൂലം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു നിരത്തില്‍. ഇതുമൂലം ഡ്രൈവര്‍ക്ക് പറ്റിയ അശ്രദ്ധയാകാം അപകടകാരണമെന്ന് അനുമാനിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍