ജീപ്പും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്

സക്കൂട്ടര്‍ യാത്രികനായ മാനന്തവാടി കണിയാരം പുത്തന്‍പുരയ്ക്കല്‍ രാഹുല്‍ (21) നാണ് പരുക്കേറ്റത്. മാനന്തവാടി താഴയങ്ങാടി ബൈപ്പാസ് റോഡില്‍ വെച്ച് 9.30 ഓടെ ആയിരുന്നു അപകടം. താഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ജീപ്പുമായി ഹൈസ്‌ക്കൂള്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌ക്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മാനന്തവാടി സുജിത് മെറ്റല്‍സിലെ ജീവനക്കാരനാണ് രാഹുല്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍