വീണ്ടും വാഹനാപകടം: ഒരാള്‍ മരിച്ചു
കൊളഗപ്പാറ: ദേശീയപാത 766 ല്‍ കൊളഗപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. നമ്പികൊല്ലി സ്വദേശി മരുതോലില്‍ ഷേര്‍ളി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന് അഭിനവ് (34), ഭര്‍ത്താവ് ശശി (68), ബന്ധുക്കളായ ഷീബ (56), രവി (68) എന്നിവര്‍ക്ക് പരുക്കേറ്റു. ഗുരുതര പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം. ഇടുക്കിയില്‍ പോയി തിരികെ വരുമ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ രാത്രിയില്‍ പിണങ്ങോട് റോഡില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) മരിച്ചിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍