വാഹനാപകടത്തില്‍ 5 പേര്‍ക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി ചെറ്റപ്പാലം വരടിമൂലയില്‍ ഓട്ടോറിക്ഷയില്‍ സ്‌കൂട്ടറിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ ഒണ്ടയങ്ങാടി സ്വദേശികളായ ഈട്ടിമൂട്ടില്‍ ജിനു എബ്രഹാം (30), കൊച്ചുപറമ്പില്‍ തോമസ് (55), സ്‌കൂട്ടര്‍ യാത്രികരായ തോണിച്ചാല്‍ സ്വദേശികളായ അമല്‍ (19), ജിത്തു (23), ദ്വാരക സ്വദേശി ജിസ്ബിന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍