രാഹുലിന്റേത് കര്‍ഷക വഞ്ചന: ബിജെപി.

പുല്‍പ്പള്ളി: വയനാടന്‍ ജനത പ്രത്യേകിച്ചും പുല്‍പ്പള്ളി മേഖല കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടുമ്പോഴും അതിന് യാതൊരു പരിഹാരവും കാണാതെ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കര്‍ഷക സംഗമവുമായി പുല്‍പ്പള്ളിയില്‍ എത്തിയത് അങ്ങേയറ്റം അപഹാസ്യമായ നടപടിയാണെന്ന് ബിജെപി. അതിര്‍ത്തി പ്രാദേശങ്ങള്‍ കൊടുംവരള്‍ച്ചമൂലം കാര്‍ഷിക പ്രതിസന്ധി നേരിടുന്നു. കുരുമുളക്, കാപ്പി കവുങ്ങ്, തെങ്ങ് അടക്കമുള്ള എല്ലാ കൃഷികളും നശിച്ച് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. കര്‍ഷകന്റെ ഏക ഉപജീവനമാര്‍ഗമായ ക്ഷീരമേഖലയും അങ്ങേയറ്റം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ യാതൊരു പദ്ധതിയും നടപ്പിലാക്കാതെ കര്‍ഷകരെ വഞ്ചിക്കുകയാണ് എം.പി ചെയ്തത്.
കര്‍ഷകപ്രേമം നടിക്കുന്ന രാഹുല്‍ ഗാന്ധി, പുല്‍പള്ളി സഹകരണ ബാങ്ക് വായ്പാതട്ടിപ്പിനിരയായി മരിച്ച കേളക്കവല കിഴക്കേ ഇടയിലാത് രാജേന്ദ്രന്‍ നായരുടെ വീട്ടിലോ അതുപോലെ വായ്പാ തട്ടിപ്പിനിരയായവരുടെ കുടുംബങ്ങളിലോ സന്ദര്‍ശനം നടത്താത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ ഹമാണെന്നും ബിജെപി ആരോപിച്ചു.
കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ ഉന്നതര്‍ അടക്കം വായ്പാ ക്രമക്കേടില്‍ പ്രതികളായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ഇപ്പോള്‍ കര്‍ഷകപ്രേമം പറഞ്ഞ് ഇറങ്ങിയിരിക്കുന്നത് ആത്മവഞ്ചനയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
രാജന്‍ പാറക്കല്‍ അധ്യക്ഷത വഹിച്ചു ബിനു കെജി, സദാശിവന്‍ കളത്തില്‍, രഞ്ജിത് ഇടമല, സ്‌റ്റൈജന്‍ കെ ഡി, കുമാരന്‍ പൊയ്ക്കാട്ടില്‍, സന്തോഷ് പി എന്‍, ജോബിഷ് മാവുടി എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍