ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ വയനാട് സ്വദേശിയായ പി.വി ധനേഷും
മാനന്തവാടി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ മാനന്തവാടി പാല്‍വെളിച്ചം സ്വദേശിയും. പാല്‍വെളിച്ചം പെറ്റംകോട്ട് വീട്ടില്‍ പി.വി ധനേഷ് ആണ് ഇറാന്‍ സൈന്യം ഇന്നലെ രാവിലെയോടെ പിടിച്ചെടുത്ത എംഎസ് സി എന്ന കപ്പലില്‍ അകപ്പെട്ടിരിക്കുന്നത്. 2010 മുതല്‍ ധനേഷ് വിവിധ ചരക്ക് കപ്പലുകളില്‍ ജോലി ചെയ്തു വരുന്നുണ്ട്. 3 വര്‍ഷം മുമ്പാണ് എംഎസ് സി എന്ന ഈ കപ്പലില്‍ ധനേഷ് ജോലി ചെയ്യാന്‍ തുടങ്ങിയതെന്ന് അച്ഛന്‍ വിശ്വനാഥന്‍ പറയുന്നു. ഏപ്രില്‍ 12 നാണ് മകന്‍ അവസാനമായി വീട്ടിലേക്ക് സന്ദേശം അയച്ചത്. ഈ മാസം തന്നെ താന്‍ വീട്ടിലേക്ക് വരുമെന്ന് മകന്‍ അറിയിച്ചതായും വിശ്വനാഥന്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് കമ്പനിയില്‍ നിന്ന് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതായുള്ള വിവരം തങ്ങളെ അറിയിക്കുന്നത്. ശേഷം തങ്ങള്‍ മകനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും വിശ്വനാഥന്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് വിവാഹിതനായ ധനേഷിന് രണ്ട് മാസം മുമ്പാണ് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കാണാനായിരുന്നു ഈ മാസം ധനേഷ് വരാനിരുന്നത്. എംഎല്‍എ ഓ ആര്‍ കേളു ഫോണില്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചതായും , തങ്ങളുടെ എല്ലാവിധ സഹായം ഉണ്ടാകുമെന്നും അറിയിച്ചതായും വിശ്വനാഥന്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍