സ്ത്രീധന പീഡനം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 2 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.
![സ്ത്രീധന പീഡനം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 2 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.](http://opennewser.com/uploads/news/strredahapeedanam.jpg)
തൊണ്ടര്‍നാട്: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ആന്തൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (40) യെയാണ് തൊണ്ടര്‍നാട് പോലീസ് മലപ്പുറം ചങ്ങരംകുളത്ത് വച്ച് പിടികൂടിയത്.
2022 ലാണ് തേറ്റമല സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 2006-ല്‍ വിവാഹം കഴിഞ്ഞ് മലപ്പുറം ചങ്ങരംകുളത്തും വയനാട് തേറ്റമലയിലുമായി താമസിച്ചു വരവേ പ്രതി സ്ത്രീധനത്തിന്റെ പേര് പറഞ്ഞു നിരന്തരം ഉപദ്രവിക്കുകയുമായിരുന്നുവെന്നാണ് പരാതി.
സബ് ഇന്‍സ്പെക്ടര്‍ ശ്രീധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എച്ച് മുസ്തഫ, ടൈറ്റസ് സെബാസ്റ്റ്യന്‍, സിവില്‍പോലീസ് ഓഫീസര്‍ ജയചന്ദ്രന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍