OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ; വിദ്യാര്‍ത്ഥികള്‍ക്ക് റെക്കോര്‍ഡ് ശമ്പളം ഉറപ്പാക്കി ഐയിമര്‍ ബി സ്‌കൂള്‍

  • Keralam
27 Feb 2024

കൊച്ചി: കേരളത്തിലെ ബിസിനസ് സ്‌കൂളുകള്‍ക്കിടയില്‍ മികച്ച നേട്ടങ്ങള്‍ നേടി മുന്നേറുകയാണ് കോഴിക്കോട് ആസ്ഥാനമായ ഐയിമര്‍ ബി സ്‌കൂള്‍. സംസ്ഥാനത്ത് തന്നെ ഇതാദ്യമായി സ്വകാര്യ ബി സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളത്തിലൂടെ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടി കൊടുക്കുക എന്ന നേട്ടമാണ് സ്‌കൂള്‍ സമീപകാലത്ത് നേടിയിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ  സി ടി സിയാണ് ജോലി ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. രാജ്യത്ത് തന്നെ എം ബി എ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിനും ഇരട്ടിയാണ് ഈ തുക എന്ന് ഐയിമര്‍ ബി സ്‌കൂള്‍ സ്ഥാപകനും സി ഇ ഒയുമായ മുഹമ്മദ് മോന്‍ പറഞ്ഞു. മികച്ച വിദ്യാഭ്യാസവും പരിശീലന സൗകര്യങ്ങളും നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഐയിമര്‍ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികള്‍ മികച്ച സംരംഭകര്‍ തുടങ്ങിയവരുമായുള്ള ബന്ധം വഴി ഈ അധ്യയന വര്‍ഷം സ്‌കൂളിലെ  58% ബിരുദധാരികള്‍ക്കും ജോലി ഉറപ്പാക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ ഒരു സ്വകാര്യ ബിസിനസ് സ്‌കൂളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ?9.525 പ്രതിവര്‍ഷം ശമ്പളത്തോടെ തൊഴില്‍ നേടുന്നത് ഇതാദ്യമാണ്. പഠനം പൂര്‍ത്തിയാക്കിയ 42% വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ അവസരങ്ങളും ഒരുക്കി കൊടുക്കാന്‍ സ്‌കൂളിന് ഈ വര്‍ഷം കഴിഞ്ഞിട്ടുണ്ട്.

അക്കാദമികവും തൊഴില്‍പരവുമായവികസനത്തിന് കേരളത്തിലെ ഒരു മുന്‍നിര സ്ഥാപനമെന്നനിലയില്‍ ഐയിമര്‍ ബിസ്‌കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ബിബിഎ, എം ബി എപ്രോഗ്രാമുകളോട് കൂടെ ഐയിമര്‍ മുന്നോട്ട് വെക്കുന്ന  വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ ലോകോത്തരനിലവാരം പുലര്‍ത്തുന്നതാണ്.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   29-Feb-2024

6wze64


LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show