പുളിക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു
![പുളിക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു](http://opennewser.com/uploads/news/PULAIKKALARAOOADAYA.jpg)
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പുളിക്കല്‍ റോഡ് ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി നിര്‍വഹിച്ചു. ആറ് ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്റ മുനീര്‍ അധ്യക്ഷയായ പരിപാടിയില്‍ മുന്‍ വാര്‍ഡ് അംഗം മുനീര്‍ ആച്ചികുളത്ത്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബിജു പാറക്കല്‍, എം.എ അസീസ്, ബെന്നി വെങ്ങചേരി, അലക്സ് മണ്ടാനത്ത്, ആനി ചെമ്പക്കര എന്നിവര്‍ സംസാരിച്ചു.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍