മുതിര്‍ന്ന ബി.ജെ.പി നേതാവ് പള്ളിയറ രാമന്റെ മകന്‍ ബൈക്കപകടത്തില്‍ മരിച്ചു

ബിജെപി ദേശീയ സമിതി അംഗവും വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരിയുമായ വയനാട് പള്ളിയറ രാമന്റെ മകന്‍ മോഹന്‍ദാസ്(40) ബൈക്കപകടത്തില്‍ മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ജീവനക്കാരനാണ്. പനമരത്തുനിന്നും കണിയാമ്പറ്റയിലെ വീട്ടിലേക്ക് പോകവെ അദ്ദേഹം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം. ഉടന്‍തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരിമ്പുമലില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം.മാതാവ്: ജാനകി. ഭാര്യ : വിനീത. കണിയാമ്പറ്റ നിവേദ്ദിത വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ധനുവന്ത്, ആറാംക്ലാസ് വിദ്യാര്‍ത്ഥി ഭദ്ര എന്നിവരാണ് മക്കള്‍.മൃതദേഹം നാളെ പോസ്റ്റേ്മോര്‍ട്ടത്തിനുശേഷം കണിയാമ്പറ്റയിലെ തറവാട്ട് ശ്മശാനത്തില്‍ സംസ്‌ക്കരിക്കും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍