നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച ശേഷം വൈദ്യുത പോസ്റ്റിലിടിച്ചു ;ബൈക്ക് യാത്രികര്‍ക്ക് നിസാര പരുക്ക്

കല്ലോടി മൂളിത്തോട് വെച്ച് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് നിസാര പരുക്കേറ്റു. മൂളിത്തോട് സ്വദേശികളായ റോജസ്, കുട്ടാപ്പി എന്നിവര്‍ക്കാണ് പരുക്കേറ്റതെന്ന് പ്രദേശവാസികള്‍ അറിയിച്ചു. മാനന്തവാടി സ്വദേശി സിറിളിന്റെ കാറാണ് അപകടത്തില്‍പ്പെട്ട തെന്നാണ് സൂചന. കാറിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു കാറിന് മുകളിലേക്ക് മറിഞ്ഞു വീഴുകയും , വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍