സമാധാനമുള്ളയിടത്തേ പുരോഗതി സാധ്യമാവുകയുള്ളു : ടി.മുഹമ്മദ്

ജിദ്ദ: സമാധാനമുള്ളയിടത്ത് സാംസ്‌കാരിക പുരോഗതിയും വിദ്യാഭ്യാസ വളര്‍ച്ചയും സാമ്പത്തിക അഭിവൃദ്ധിയും സാമുദായിക നിലനില്‍പ്പും സാധ്യമാവുകയുള്ളൂ എന്നും കേരളക്കരയില്‍ സമാധാനന്തരീക്ഷവും സാമുദായിക മൈത്രിയും സാമൂഹിക പുരോഗതിക്കും അടിത്തറ ഇട്ടത് പാണക്കാട് പിഎംഎസ് പൂക്കോയ തങ്ങളും മുസ്ലിം ലീഗ് പ്രസ്ഥാനവും ആണെന്ന് വയനാട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു. ജിദ്ധ വയനാട് ജില്ലാ കെ.എം.സി. സി.ഷറഫിയ ഇമ്പീരിയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതുസമൂഹവും വിശിഷ്യാ മുസ്ലിം സമുദായവും ഇന്ന് അനുഭവിക്കുന്ന രാഷ്ട്രീയ സൗകര്യവും സമാധാനപൂര്‍ണമായ ജീവിതവും ലീഗ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകള്‍ മുഖേന ആണെന്നും പല സന്ദര്‍ഭങ്ങളിലും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സാദിഖലി ശിഹാബ് തങ്ങളും കാണിച്ച വിട്ടുവീഴ്ചകളും രാഷ്ട്രീയ നിലപാടുകളും ആണ് കേരളത്തെ സമാധാനത്തിന്റെ തുരുത്താക്കി മാറ്റിയതെന്നും മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിന് വേണ്ടി മുസ്ലിം ലീഗും സാദിഖലി തങ്ങളും എടുത്ത നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ ഹുദൈബിയ സന്ധിയിലൂടെ വിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബി കാണിച്ചുതന്ന വിട്ടുവീഴ്ചയുടെ ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് നടന്ന പഠന ക്യാമ്പ് ജിദ്ധ കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് സി കെ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജിദ്ധ കെ എം സി സി വയനാട് ജില്ലാ ചെയര്‍മാന്‍. ശിഹാബ് പേരാല്‍ അദ്യക്ഷത വഹിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് . കാദര്‍ യൂസഫ് .ഷാഹുല്‍ ഹമീദ് മാടക്കര.നൗഷാദ് നെല്ലിയമ്പം .ആശംസകള്‍ അര്‍പ്പിച് സംസാരിച്ചു.ബാപ്പുട്ടി കല്‍പ്പറ്റ കിറാഅത്ത് നടത്തി. അഷ്റഫ്കല്ലിടുമ്പന്‍ വേങ്ങൂര് സ്വാഗതവും ലത്തീഫ് മേപ്പാടി നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സ്വീകരണ സമ്മേളനം ജിദ്ധ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്ര. വിപി മുസ്ഥഫ ഉദ്ഘാടനം ചെയ്തു ജിദ്ധ കെ എം സി സി വയനാട് ജില്ലാ പ്രസിഡന്റ് റസാഖ് അണക്കായി അദ്യക്ഷത വഹിച്ചു. ലത്തീഫ് മേപ്പാടി ഖിറാഅത്ത് നടത്തി. വയനാട് ജില്ലാ മുസ്ലിo ജനറല്‍ സെക്ര: ടി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അസീസ് കോറോം. കെ എസിസി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ. വൈസ് പ്രസി: നിസാം മമ്പാട് ' ജിദ്ധ കെ.എം.സി.സി. ചെയര്‍മാന്‍. ഇസ്മയില്‍ മുണ്ടക്കുളം . കെ എം സി സി നാഷണല്‍ കമ്മിറ്റി സെക്രട്ടറിമാരായ നാസര്‍ വെളിയങ്കോട് നാസര്‍ എടവനക്കാട് .ജിദ്ധ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട. കെ.മൊയ്ദു പടിഞ്ഞാറത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു .രണ്ടു ദിവസമായി നടന്ന പരിപാടിക്ക് മൂസ ചീരാല്‍ നിസാര്‍ വെങ്ങപ്പള്ളി സുബൈര്‍ കുഞ്ഞോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി ജനറല്‍ സെക്രട്ടറി ശിഹാബ് തോട്ടോളി സ്വാഗതവും നാസര്‍ നായിക്കട്ടി നന്ദിയും പറഞ്ഞു
You sent


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
byvb48
wgnhwc
q47s0s
aMUrpKDhusEJ
aMUrpKDhusEJ
3rkrqn
5c8d77
4czfnl
9199gp
LgKdmlvj
LgKdmlvj