നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു;ആര്‍ക്കും പരിക്കില്ല

പിണങ്ങോട്: പിണങ്ങോട് - പന്നിയോറ - ഇടിയംവയല്‍ ലിങ്ക് റോഡില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പ്രദേശവാസിയായ
അര്‍ഷാദിന്റെ വീട്ടു മുറ്റത്തേക്കാണ് ഇന്ന് പുലര്‍ച്ചെ കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ മറിഞ്ഞത്. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.റോഡില്‍ നിന്നും ഏകദേശം 10 അടി താഴ്ചയില്‍ ആണ് വാഹനം മറിഞ്ഞത്.ചെങ്കുത്തായ വളവുകളും കയറ്റവും നിറഞ്ഞ ഈ റോഡില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഇതിന് മുന്നെയും പല തവണ പല വാഹനങ്ങളും അപകടത്തില്‍ നിന്ന് തല നാരിഴക്ക് ആണ് രക്ഷപ്പെട്ടത്.ഏകദേശം ഒരു വര്‍ഷം മുന്നേ പണി കഴിഞ്ഞ ഈ റോഡില്‍ പല ഇടങ്ങളിലും ക്രാഷ് ബാര്യര്‍, സൈന്‍ ബോര്‍ഡ് എന്നിവയുടെ അഭാവം ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍