തമിഴ്നാട്ടില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക..! ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമില്ലാത്തവര്‍ക്കെതിരെ നിയമനടപടി

തമിഴ്നാട്ടില്‍ സെപ്തംബര്‍ 01 മുതല്‍ ഒറിജിനല്‍ ലൈസന്‍സില്ലാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കിക്കൊണ്ട് എ.ഡി.ജി.പിയുടെ മെമ്മൊറാണ്ടമിറങ്ങി. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഗസ്റ്റ് 24 ലെ കത്തിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ മെമ്മൊറാണ്ടം വന്നിരിക്കുന്നത്. ഇന്നുമുതല്‍ തമിഴ്നാട്ടില്‍ ഒറിജിനല്‍ ലൈസന്‍സില്ലാതെ പിടിക്കപ്പെടുന്നവര്‍ക്കെതിരെ 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ 130, 181 സെക്ഷന്‍സ് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ സെപ്തംബര്‍ 01 മുതല്‍ ഒറിജിനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍