ബസ്സിടിച്ച് പരിക്കേറ്റ കാട്ടാനയുടെ ആരോഗ്യനില മെച്ചപ്പെട്ടു

ബത്തേരി: ബത്തേരി കല്ലൂരില്‍ ബസ്സിടിച്ച് പരിക്കേറ്റതിനെത്തുടര്‍ന്ന് വനംവകുപ്പ് ചികിത്സനല്‍കിയ കാട്ടാനയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബുധനാഴ്ച കല്ലൂര്‍ 67 ഭാഗത്തെ വനത്തിലായിരുന്ന ആന, വ്യാഴാഴ്ച മുത്തങ്ങ വനമേഖലയിലെത്തി.വനംവകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണം തുടരുന്നുണ്ട്. ആന തീറ്റയെടുക്കാനും വെള്ളംകുടിക്കാനും തുടങ്ങിയിട്ടുണ്ട്.പരിക്ക് പൂര്‍ണമായി മാറാത്തതിനാല്‍ നടക്കാന്‍ ഇപ്പോഴും പ്രയാസമുണ്ട്. മയക്കുവെടിവെച്ച് ബുധനാഴ്ചയാണ് കാട്ടാനയ്ക്ക് ചികിത്സ നല്‍കിയത്.അടുത്ത ദിവസം ഭക്ഷണത്തില്‍ മരുന്ന്‌നല്‍കാന്‍ ആലോചിക്കുന്നുണ്ട്. കൈതച്ചയ്ക്കയിലോ മറ്റോ മരുന്ന് ഇന്‍ജക്ട് ചെയ്തു നല്‍കാനാണ് തയ്യാറെടുപ്പ്. ആന കൂടുതല്‍നടക്കാന്‍ തുടങ്ങിയതോടെ ആരോഗ്യത്തില്‍ വലിയപുരോഗതിയുണ്ടെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ചയാണ് കാട്ടുകൊമ്പന് വയനാട് വന്യജീവി സങ്കേതത്തില്‍ മിനി ബസ്സിടിച്ച് പരിക്കേറ്റത്.പരിക്കിനെത്തുടര്‍ന്ന് രണ്ടുദിവസം സഞ്ചരിക്കാനോ ഭക്ഷണമെടുക്കാനോ കഴിയാതെ വനത്തില്‍ ഒരിടത്ത് ആന നിലയുറപ്പിക്കുകയായിരുന്നു.ആനയ്ക്ക് ചികിത്സനല്‍കാന്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വനംവകുപ്പ് ശ്രമിച്ചെങ്കിലും ആന അക്രമാസക്തനാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച മയക്കുവെടിവെച്ച് ചികിത്സ നല്‍കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍