50 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശി എക്‌സൈസിന്റെ പിടിയില്‍

കാട്ടിക്കുളം: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ കാട്ടിക്കുളം ഭാഗത്ത് വച്ച്‌നടത്തിയ വാഹന പരിശോധനയ്ക്കിടെ കര്‍ണാടക ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്നും 50 ഗ്രാം എംഡി എം എ പിടികൂടി. കോഴിക്കോട് എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടില്‍ ശ്രീജീഷ്.കെ ( 47) എന്നയാളില്‍ നിന്നുമാണ് മാരകമയക്കുമരുന്ന് പിടികൂടിയത്. കോഴിക്കോട് ഭാഗത്ത് ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുപോയതായിരുന്നു എംഡിഎംഎ. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി.കെ, ജിനോഷ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ് കെ.എസ്, എക്‌സൈസ് ഡ്രൈവര്‍ സജീവ് കെ.കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ തുടര്‍നടപടികള്‍ക്കായി മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍