കാറില്‍ കടത്തിയ കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

ബത്തേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികളായ യുവാക്കളെ പിടികൂടി. വെള്ളരിക്കുണ്ട്, പുതിയപുരയില്‍ പി.പി. സിറാജ് (35), പള്ളിക്കര, കുറിച്ചിക്കുന്ന് വീട്ടില്‍ ജെ. മുഹമ്മദ് റാഷിദ്(30) എന്നിവരെയാണ് ബത്തേരി എസ്.ഐ എന്‍.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹനപരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലാകുന്നത്. 228 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 60 ജെ 4853 കാറും കസ്റ്റഡിയിലെടുത്തു. സീനിയര്‍ സി.പി.ഒ ഷൈജു, സി.പി.ഒ ശരത്ത് പ്രകാശ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍