സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവിന് പരിക്ക്

കൊമ്മയാട്: മാനന്തവാടി പനമരം റൂട്ടില്‍ കൊമ്മയാട് ജംഗ്ഷന് സമീപം സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. ആറാംമൈല്‍ മാനാഞ്ചിറ എടവെട്ടന്‍ ഷമീര്‍ (42) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കൊമ്മയാട് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചു കയറുന്നതിനിടെ കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് മുന്നില്‍ പെടുകയായിരുന്നൂവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് ബ്രേക്ക് ചെയ്‌തെങ്കിലും നിരങ്ങി നീങ്ങി സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. പരിക്കേറ്റ ഷമീറിനെ ഉടന്‍ തന്നെ വയനാട് മെഡിക്കല്‍ കോളേജ