ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടിസി ബസ്സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

താമരശ്ശേരി അണ്ടോണ പുലിക്കുന്നുമ്മല്‍ ഷിബിന്റെ ഭാര്യ അശ്വനി രാജ് (26) ആണ് മരണപ്പെട്ടത്.അശ്വനിയുടെ അമ്മ ചിത്ര(42),മകള്‍ അവന്ദിത(2),ഓട്ടോ ഡ്രൈവര്‍ താമരശ്ശേരി ചെമ്പായി സിദ്ദീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.കൊടുവള്ളി മോഡേണ്‍ ബസാര്‍ വളവില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. താമരശ്ശേരിയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍