കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരുക്കേറ്റു;പരുക്കേറ്റവര്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍; തോല്‍പ്പെട്ടി റോഡിലാണ് അപകടം

പടിഞ്ഞാറത്തറ വീട്ടിക്കാമൂല കളത്തില്‍ ഇജാസ് (19), പതിനാറാം മൈല്‍ പത്തായക്കോടന്‍ സുഹൈല്‍ (18), പിണങ്ങോട് പുലിക്കോടന്‍ ആഷിഖ് (30), ചെന്നലോട് വാഴയില്‍ അദിയ്യ് (18), വീട്ടിക്കാമൂല കളത്തില്‍ ഫായിസ് (19), ചെന്നലോട് പുത്തൂര്‍ നുര്‍ഷിദ് (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ പടിഞ്ഞാറത്തറയില്‍ നിന്ന് തോല്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന കാറാണ് കാട്ടിക്കുളം-തോല്‍പ്പെട്ടി റോഡില്‍ തെറ്റ് റോഡിന് സമീപം വെച്ച് അപകടത്തില്‍പെട്ടത്. എതിരെ വന്ന കര്‍ണ്ണാടക സ്വദേശികളുടെ കാറില്‍ തട്ടിയ ഇവരുടെ സ്്വിഫ്റ്റ് കാര്‍ നിയന്ത്രണംവിട്ട് വനത്തിനുള്ളിലേക്ക് ഇടിച്ച് കയറുകയും അമ്പത് മീറ്ററോളം ഉള്ളിലേക്ക് പോയി മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍