കൊലപാതക കേസിലെ പ്രതിയെ വെറുതെ വിട്ടു

മാനന്തവാടി: പനമരം നീരട്ടാടി നാടിമാനിയില്‍ എന്‍യു ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കന്യാകുമാരി സ്വദേശി നെല്‍സന്‍ (62) നെയാണ് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി.ടി പ്രകാശന്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാബുവിനെ സുഹൃത്തായ നെല്‍സന്‍ കൈക്കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. തുടര്‍ന്ന് പനമരം പോലീസ് കൊലപാതക കുറ്റം ചുമത്തി നെല്‍സനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നിയമ സഹായം നല്‍കുന്നതിനായി കോടതി നിയമിച്ച അഡ്വ.അമൃത് രാജ് ജോര്‍ജ്ജ് ആണ് പ്രതിക്ക് വേണ്ടി ഹാജരായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍