കൈനാട്ടിക്ക് സമീപം ലോറിയും, കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു ;പതിനഞ്ചോളം പേര്‍ക്ക് പരിക്കെന്ന് ആദ്യ വിവരം
കല്‍പ്പറ്റ: കല്‍പ്പറ്റ കൈനാട്ടിക്ക് സമീപം ലോറിയും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ചന്ദ്രന് കാലിന് ഗുരുതര പരിക്കേറ്റു. ലോറിയില്‍ കുടുങ്ങിപ്പോയ ഇദ്ധേഹത്തെ ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷിച്ചത്. ബസ് യാത്രികരായ ഷഹാന (21) കണിയാമ്പറ്റ, ഫ്രാന്‍സിസ് (76) നടവയല്‍, നീനു (30) പള്ളിക്കുന്ന്, ഉഷാ ഭായ് പനമരം, നസീമ മില്ലുമുക്ക്, മണകണ്ഠന്‍ കമ്പളക്കാട്, ആയിഷ, ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി ബാവന്‍, കണ്ടക്ടര്‍ അരുണ്‍, വിനീത പുല്‍പ്പള്ളി എന്നിവര്‍ പരിക്കുകളോടെ കല്‍പ്പറ്റ ലിയോ ആശുപത്രിയിലും, നാല് പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയതായാണ് ആദ്യം ലഭ്യമാകുന്ന വിവരങ്ങള്‍. ഇവര്‍ ആരുടേയും പരിക്ക് സാരമുള്ളതല്ലെന്ന് പറയുന്നു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍