കോണ്‍ഗ്രസ് നേതാക്കളെ നാണം കെടുത്താന്‍ ഊമകത്തുകള്‍ ; കുടുംബിനികളുടെ പേരും സ്ഥലവും കൂട്ടി ചേര്‍ത്താണ് അപവാദ പ്രചരണം

മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളുമായ മൂന്ന് പേര്‍ക്കെതിരെ വ്യാപകമായി ഊമകത്തുകള്‍ പ്രചരിക്കുന്നു. തവിഞ്ഞാല്‍ ഗ്രാമപപഞ്ചായത്ത് പരിധിയിലെ 11ഓളം സ്ത്രീകളുടെ പേരും സ്ഥലവും ഉള്‍പ്പെടുത്തി വളരെ മോശമായി ചിത്രീകരിച്ച കത്താണ് പ്രചരിക്കുന്നത്. സിപിഐ(എം) പ്രവര്‍ത്തകര്‍ തയ്യാറാക്കിയ കത്തെന്ന രീതിയിലാണ് കത്ത് പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ സിപിഐ(എം) തലപ്പുഴ പോലീസില്‍ പരാതി നല്‍കി. ഊമകത്ത് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സത്യാവസ്ത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കത്തില്‍ പേരുള്‍പ്പെട്ടവര്‍ മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടയിലാണ്ഇത്തരത്തില്‍ കത്തുകള്‍ പ്രചരിക്കുന്നത് എന്നതിനാല്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷവും ഉയരുന്നുണ്ട്.
ഒ ആര്‍ കേളു എംഎല്‍എയുടെ ഓഫീസ്, വിവിധ സിപിഐ(എം), കോണ്‍ഗ്രസ്, ബിജെപി ഓഫീസുകളിലേക്ക് കത്ത് പോസ്റ്റലില്‍ വന്നിട്ടുണ്ട്. കത്ത് വാട്ട്സപ്പിലൂടെ പ്രചരിക്കുന്നുമുണ്ട്. മാത്രവുമല്ല ആറാം വാര്‍ഡില്‍ നിരവധി വീടുകളില്‍ ഈ കത്ത് പ്രചരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ്മാസം 31 ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഭരണ സമിതി യോഗത്തില്‍ ആറാം വാര്‍ഡ് അംഗമായ ജോസ് പാറക്കലും 12ാം വാര്‍ഡ് അംഗമായ ജോണി മറ്റത്തിലാനിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയിയുടെ സാന്നിധ്യത്തില്‍ ഏറ്റുമുട്ടിയിരുന്നു. കത്ത് പ്രചരിച്ചതോടെ വാട്ട്സപ്പിലുള്‍പ്പെടെ പരസ്പരം പോര്‍വിളികള്‍ ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍