സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ പ്രതിഷേധം

തലപ്പുഴ: തവിഞ്ഞാല്‍ കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് തര്‍ക്കവുമായി ബന്ധപ്പെടുത്തി സിപിഐ(എം) പ്രവര്‍ത്തകര്‍ തയ്യാറാക്കിയതെന്ന വ്യാജേനെയുള്ള ഊമകത്തിനെതിരെ സിപിഐ(എം) തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയതിന് പുറമെ ഇടതുപക്ഷ അംഗങ്ങളും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അംഗങ്ങളും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയിയെ ഉപരോധിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളേയും നിരവധി സ്ത്രീകളേയും ഉള്‍പ്പെടുത്തി പ്രചരിക്കുന്ന കത്ത് പൊതുസമൂഹത്തിനാകെ നാണക്കേടാണ്. ഓരോ സ്ത്രീയുടേയും പേരും സ്ഥലവും ഉള്‍പ്പെടുത്തി അവരുടെ കുടുംബങ്ങളെ മൊത്തം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുമാണ് പ്രതിഷേധം. പഞ്ചായത്തിന് പുറത്ത് സി പി എം പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയിട്ടുണ്ട്.
പിന്നോക്കവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കത്തില്‍ മോശമായി പരാമര്‍ശിക്കുന്നുണ്ട്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഭരണകക്ഷിയില്‍പ്പെട്ട കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ തമ്മിലുള്ള അധികാരത്തിനായുള്ള തര്‍ക്കത്തിന്റെ പേരിലാണ് കത്ത് പ്രചരിക്കുന്നതെന്നത് വ്യക്തമാണ്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ അധികാര തര്‍ക്കം മൂലം ഭരണസ്തംഭനവും, കെടുകാര്യസ്ഥതയുമാണ് നടക്കുന്നതെന്നും സിപിഐ(എം) നേതാക്കള്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍