കാറും ബസ്സും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരുക്ക്

അമ്പലവയല്‍ സ്വദേശികളായ അട്ടക്കുന്നില്‍ സുരേഷ് ബാബു (39),ഭാര്യ ബിന്ദു (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.മാനന്തവാടി-കല്‍പ്പറ്റ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നന്ദനം ബസ്സും കാറും തമ്മില്‍ ഇന്ന് മൂന്ന് മണിയോടെ കല്‍പ്പറ്റ മടക്കിമലയ്ക്ക് സമീപം വെച്ചാണ് അപകടത്തില്‍പെട്ടത്.പരുക്കേറ്റവരെ കല്‍പ്പറ്റയിലെ ലിയോ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ഇരുവരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍