കയറ്റിറക്ക് തൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കണം: ഐ.എന്‍.ടി.യു.സി.

കല്‍പ്പറ്റ: യന്ത്രവല്‍ക്കരണത്തിലുടെയും കോടതി വിധികളിലൂടെയും നഷ്ടമാകുന്ന തൊഴിലിന് പകരമായി കയറ്റിറക്ക് തൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ചുമട്ട്‌തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.സലാം അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി മുഖ്യപ്രഭാഷണം നടത്തി. ഉമ്മര്‍ കുണ്ടാട്ടില്‍, സി.പി. വര്‍ഗ്ഗീസ്, കെ.എം വര്‍ഗ്ഗീസ്, മൊയ്തിന്‍ ബത്തേരി എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍