ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു;ഒരാള്‍ക്ക് പരുക്കേറ്റു

മാനന്തവാടി: ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസസ്സും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.നാലാംമൈല്‍ കുണ്ടോണിക്കുന്ന് അത്തിലന്‍ ആലി-നഫീസ ദമ്പതികളുടെ മകന്‍ നിഷാദ് (28) ആണ് മരണപ്പെട്ടത്.ബസ്സിലെ യാത്രക്കാരി കമ്പളക്കാട് വെള്ളച്ചിമൂല അറക്കമാലില്‍ ഷീബ (30)യെ പരുക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ തോണിച്ചാലിനും-ദ്വാരകയ്ക്കും ഇടയില്‍ വെച്ചാണ് അപകടം. നാലാംമൈല്‍ ഭാഗത്ത് നിന്നും മാനന്തവാടിക്ക് വരുന്ന ഓട്ടോറിക്ഷയും മാനന്തവാടി നിന്ന് കോഴിക്കോടേക്ക് പോകുന്ന കെ.എസ് ആര്‍ ടി സി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത് .ഗുരുതര പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവര്‍ നിഷാദിനെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ:റസ് മിന. ഒരു വയസ്സുള്ള അല്‍ ഫിത് മകനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍