കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരുക്ക്

വാളാട് മരോട്ടിക്കല്‍ മജീദ് (48), ഭാര്യ സൈനബ (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മജീദും സൈനബയും ബൈക്കില്‍് യാത്രചെയ്യവേ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പതിനൊന്ന് മണിയോടെ കണ്ണോത്ത്മലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. വാളാട് സ്വദേശിയുടേതാണ് കാര്‍. പരുക്കേറ്റ ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.മജീദിന് കാലിനും, സൈനബയ്ക്ക് തലയ്്ക്കുമാണ് പരുക്കേറ്റത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍