പനമരത്ത് വാഹനാപകടം: രണ്ടു പേര്‍ക്ക് നിസാര പരുക്ക്

പനമരം: പെട്രോള്‍ പമ്പിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. പുതുപ്പാടി കൃഷി ഓഫീസര്‍ വത്സന്‍ ഓടിച്ച കാറും മാനന്തവാടി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ബൊലേറോ വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബൊലേറോ വാഹനം. മാനന്തവാടി ഭാഗത്തു നിന്നും കണിയാമ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറ്റൊരു കാറിനു ഇടിച്ചു. കാറിലുണ്ടായിരുന്ന വത്സന്റെ രണ്ടു മക്കള്‍ക്ക് നെറ്റിയ്ക്ക് പരുക്കേറ്റിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍