വരയാല്‍ സ്വദേശിയായ മധ്യവയസ്‌കന്‍ എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ചു; ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം

വരയാല്‍ 39 പുത്തേട്ട് സലീം (53) ആണ് മരിച്ചത്. വരയാലില്‍ നിന്നും വാഴക്കുല കയറ്റി എറണാകുളത്തേക്ക് ലോറിയില്‍ പോകവെ എതിരെ വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. എറണാകുളം വൈറ്റിലയില്‍ വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു അപകടം. വരയാല്‍ 39 ല്‍ ആദ്യകാല ഹോട്ടല്‍ കച്ചവടക്കാരനായിരുന്ന സലീം നിലവില്‍ 39 ല്‍ വാഴക്കുലകച്ചവടം ചെയ്യുന്ന കടയിലെ സഹായിയായി നില്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ കോട്ടയം സ്വദേശി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മുലൈനയാണ് സലീമിന്റെ ഭാര്യ. സെബിന, സജിന എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് രാത്രി വരയാല്‍ 39 ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍