ഇരുമ്പ് പാലം തകര്‍ന്ന് ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു

തോണിച്ചാല്‍: തോണിച്ചാലില്‍ ഇരുമ്പ് പാലം തകര്‍ന്ന് ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയില്‍ നിന്നും 20 എംഎം മെറ്റലുമായി വന്ന ടിപ്പര്‍ ലോറിയാണ് തോണിച്ചാല്‍ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്തിനോട് ചേര്‍ന്നുള്ള പഴയ ഇരുമ്പ് പാലം തകര്‍ന്ന് തോട്ടിലേക്ക് മറിഞ്ഞത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരുമ്പ് പാലം പകരം പാലം വന്നതിനാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉപയോഗിക്കാറില്ലായിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഗ്രൗണ്ടിന് സമീപം നടക്കുന്ന പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് മെറ്റലിറക്കാന്‍ വരുന്നതിനിടെയാണ് അപകടം. ലോറി ഡ്രൈവറും തരുവണ കരിങ്ങാരി സ്വദേശിയുമായ ഷാഫി പരുക്കേല്‍ക്കാതെ രക്ഷപെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍