ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു;യാത്രക്കാര്‍ക്ക് പരിക്ക്

പനവല്ലി: പനവല്ലി സര്‍വ്വാണി വളവില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനത്തിനായി പോയ കണ്ണൂര്‍ പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് ഇന്ന് രാവിലെ എട്ടരയോടെ അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിയടക്കം പത്ത് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. പലര്‍ക്കും മുറിവുകളും ചതവുകളുമടക്കമുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കാട്ടിക്കുളത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കുത്തനെയുള്ള വളവില്‍ വെച്ച് ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍