മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവം:പ്രതി പിടിയില്‍

കല്‍പ്പറ്റ: കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വയനാട് കല്‍പ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.താമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയെയാണ് മയക്കുമരുന്ന് നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തില്‍ ഉപേക്ഷിച്ചത്. താമരശ്ശേരി പൊലീസ് പരിധിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. കോളേജിന് സമീപത്തെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണ് ഈ കുട്ടി. ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് കോളജില്‍ നിന്ന് വീട്ടില്‍ വിളിച്ചപ്പോഴാണ് കുട്ടി വീട്ടിലും എത്തിയിട്ടില്ലെന്ന് മനസിലാകുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീ നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍