വാഹനത്തില്‍ നിന്നും പണം കവര്‍ന്നതായി പരാതി

താമരശ്ശേരി: ചുങ്കം ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന കപ്പ വ്യാപാരിയുടെ 17840 രൂപ വാഹനത്തില്‍ നിന്നും കവര്‍ന്നതായി പരാതി.പേരാമ്പ്രയില്‍ കപ്പ വില്‍പ്പന നടത്തി തിരികെ വരുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ പുല്‍പ്പള്ളി ഇരുളം പെരുമണ്ണില്‍ മുഹമ്മദിന്റെ പണമാണ് കവര്‍ന്നത്.താമരശ്ശേരി ചുങ്കം ടൗണ്‍ പരിസരത്ത് വാഹനം ഒതുക്കി നിര്‍ത്തി കടവരാന്തയില്‍ ഉറങ്ങിയ മുഹമ്മദ് രാവിലെ 5.30 മണിയോടെ ഉണര്‍ന്നപ്പോള്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് കടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് പരിശോധിച്ചപ്പോള്‍ അതില്‍ സൂക്ഷിച്ച പണമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു.തുടര്‍ന്ന്മുഹമ്മദ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വാഴക്കുല കയറ്റിവന്ന പിക്കപ്പില്‍ നിന്നും സമാന രൂപത്തില്‍ 60,000 രൂപ കവര്‍ന്നതായും പരാതി ഉണ്ടായിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍